ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബല്ല അത്തിക്കോത്തെ എൻ മുഹമ്മദ് കുഞ്ഞിയുടെ മകൻ എൻ. ബഷീർ (48) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.45ഓടെയാണ് സംഭവം. ഡോക്ടറെ കാണുന്നതിനായി ആശുപത്രിയിലെത്തിയ ബഷീർ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
What's Your Reaction?