ഡെന്റൽ ക്ലിനിക്കിലേക്ക് ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി
കുമ്പള: ഡെന്റൽ ക്ലിനിക്കിലേക്ക് ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി. കൊടിയമ്മ കോട്ടേക്കാറിലെ വന്ദന(21)യെയാണ് കാണാതായത്. സഹോദരൻ നൽകിയ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 7.45 മണിയോടെ പതിവുപോലെ കാസർകോട് ഡെന്റൽ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നുവെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. തിരിച്ചുവരുമെന്ന് കരുതിയാണ് പരാതി നൽകാൻ വൈകിയതെന്നും സഹോദരൻ വ്യക്തമാക്കി.
What's Your Reaction?