തടഞ്ഞുവച്ച അധ്യാപക സ്ഥലംമാറ്റം നടപ്പിലാക്കണം

Aug 14, 2026 - 17:58
 0
തടഞ്ഞുവച്ച അധ്യാപക സ്ഥലംമാറ്റം നടപ്പിലാക്കണം

ചെറുവത്തൂർ: സെൻസസിന്റെ പേരിൽ തടഞ്ഞുവെച്ച അധ്യാപകരുടെ അർഹമായ സ്ഥലംമാറ്റ നടപടികൾ ഉടൻ നടപ്പാക്കണമെന്നും ഹയർ സെക്കൻഡറി മേഖലയിലെ സ്ഥലംമാറ്റ നടപടികൾ ആരംഭിക്കണമെന്നും കെ.എസ്.ടി. ചെറുവത്തൂർ ഉപജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു.

ജില്ലാ ട്രഷറർ കെ.വി. രാജേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 19ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധർണയും ജില്ലാ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന മാർച്ചും വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. എക്സിക്യൂട്ടീവ് അംഗം സഞ്ജയൻ മനയിൽ പ്രമേയം അവതരിപ്പിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽകുമാർ എം., ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജയദീപ് എൻ.കെ., ബിജുരാജ് വി., സത്യൻ മാടക്കാൽ, ശ്രീജ കെ., പുഷ്പ കെ.വി., പ്രഭാവതി വി., ഈശ്വരൻ കെ.എം., ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജമല്ലി എം.വി., മുരളികൃഷ്ണൻ പി.കെ. എന്നിവർ സംസാരിച്ചു.

ഉപജില്ലാ പ്രസിഡന്റ് മധുകുമാർ ടി.വി. അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി. രാഗേഷ് സ്വാഗതവും ട്രഷറർ ദേവദാസ് എം. നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow