കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവം: സംഘാടക സമിതി രൂപീകരിച്ചു

Oct 6, 2026 - 06:35
 0
കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവം: സംഘാടക സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 23, 24, 25 തീയതികളിൽ കൊവ്വൽപ്പള്ളിയിലാണ് പുസ്തകോത്സവം നടക്കുക.

കൊവ്വൽപ്പള്ളി ബ്രദേഴ്സ് റീഡിംഗ് റൂമിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ദിലീപ് കുമാർ അധ്യക്ഷനായി.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.വി.കെ. പനയാൽ, ജില്ലാ സെക്രട്ടറി ഡോ. പി. പ്രഭാകരൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ, കെ.വി. ജയപാൽ, അരവിന്ദൻ മാണിക്കോത്ത്, പി. വേണുഗോപാലൻ, സുനിൽ പട്ടേന, പപ്പൻ കുട്ടമത്ത്, കെ.കെ. രാഘവൻ, കെ. പ്രസേനൻ, കെ.വി. ബിന്ദു, കെ. ബാലകൃഷ്ണൻ, ടി. രാജൻ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി വി.വി. രമേശൻ (ചെയർമാൻ), പി. ദിലീപ് കുമാർ (വർക്കിംഗ് ചെയർമാൻ), ലത ബാലകൃഷ്ണൻ, മഹമൂദ് മുറിയനാവി, എം.പി. ജാഫർ, എം. വിജയൻ, ഫൗസിയ ഷെരീഫ്, സുമതി, കെ.വി. ജയപാൽ, ഡോ. കെ.വി. സജീവൻ, ബിന്ദു പ്രകാശൻ, സൗമ്യ (വൈസ് ചെയർമാൻമാർ), ഡോ. പി. പ്രഭാകരൻ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

എ.കെ. ശശിധരൻ, ടി. രാജൻ, പി. വേണുഗോപാലൻ, എ.ആർ. വിജയകുമാർ, പി. ദാമോദരൻ, ഡി. കമലാക്ഷ എന്നിവർ കൺവീനർമാരാണ്.

സബ് കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം കമ്മിറ്റി ചെയർമാനായി പപ്പൻ കുട്ടമത്തിനെയും കൺവീനറായി സുനിൽ പട്ടേനയെയും, പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി കെ. ബാലകൃഷ്ണനെയും കൺവീനറായി പി. വേണുഗോപാലനെയും, ഭക്ഷണ കമ്മിറ്റി ചെയർമാനായി കെ.വി. ജയപാലിനെയും കൺവീനറായി എ.കെ. ആൽബർട്ടിനെയും തിരഞ്ഞെടുത്തു.

പുസ്തക പ്രദർശനത്തിന് ടി. രാജനും സി.വി. വിജയരാജും, സ്വീകരണത്തിന് കെ.വി. സുജാതയും കെ. ലളിതയും, വളണ്ടിയർ കമ്മിറ്റിക്ക് ജ്യോതിഷും കെ.വി. ബിന്ദുവും നേതൃത്വം നൽകും. സ്റ്റേജ്, ഡക്കറേഷൻ കമ്മിറ്റി ചെയർമാനായി പി. സുശാന്തിനെയും കൺവീനറായി സുനീഷ് കക്കാട്ടിയെയും ചുമതലപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow