തണുപ്പിലേക്ക് മാറാനൊരുങ്ങി കുവൈറ്റ്.

Oct 4, 2025 - 08:03
 0
തണുപ്പിലേക്ക് മാറാനൊരുങ്ങി കുവൈറ്റ്.

കുവൈത്ത് സിറ്റി: കുവൈത്തിലെ സുഹൈൽ സീസണിലെ അവസാന നക്ഷത്രമായ ‘അൽ-സെർഫ’ ഒക്ടോബർ 3-ന് എത്തിയതായി അൽ-അജിരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ശരത്കാലത്തെ നാലാമത്തെ നക്ഷത്രമാണിത്. 13 ദിവസം നീണ്ടുനിൽക്കുന്ന ‘അൽ-സെർഫ’ സീസൺ ഒക്ടോബർ 15-ന് അവസാനിക്കും. ഇതോടെ കുവൈത്തിലെ കാലാവസ്ഥ തണുപ്പിലേക്ക് മാറാനുള്ള ഒരുക്കങ്ങൾ തുടങ്ങുമെന്നാണ് സൂചന. ഈ കാലയളവിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ: പകൽ സമയത്തെ ചൂട് നിലനിൽക്കുമെങ്കിലും മൊത്തത്തിലുള്ള ചൂടിൽ ക്രമാനുഗതമായ കുറവ് അനുഭവപ്പെടും. രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങും. അന്തരീക്ഷത്തിലെ ഈർപ്പം ഇല്ലാതാകും. ‘അൽ-സെർഫ’ സീസണിന്റെ മധ്യത്തിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അൽ-അജിരി സെൻ്റർ സൂചിപ്പിച്ചു. ഇത് ഒക്ടോബർ 16-ന് പ്രതീക്ഷിക്കുന്ന ‘വസ്‌മ്’ സീസണിന്റെ ആദ്യ സൂചനകളായി കണക്കാക്കപ്പെടുന്നു. ‘വസ്‌മ്’ സീസണിലെ മേഘങ്ങൾക്ക് സമാനമായ രീതിയിലായിരിക്കും ഇവ കാണപ്പെടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow