തമിഴ്നാട് തെങ്കാശി ജില്ലയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 36 പേർക്ക് പരിക്ക്.
തെങ്കാശി: തമിഴ്നാട് തെങ്കാശി ജില്ലയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 36 പേർക്ക് ഗുരുതര പരിക്ക്. തെങ്കാശ്ശി ദുറൈസ്വാമി പുരത്താണ് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തെങ്കാശ്ശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്കാശിയിൽ നിന്ന് കോവിൽ പെട്ടിക്കു പോയ ബസും, രാജപാളയത്ത് നിന്ന് തെങ്കാശിയിലേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് നാട്ടുകാരും അധികൃതരും രക്ഷാ പ്രവർത്തനം നടത്തി. 5 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റവരുടെ ചിലരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
What's Your Reaction?