താന്‍ ആരുടെയും ആത്മീയ ഗുരുവല്ല.വെറും ഒരു ജോത്സ്യന്‍ മാത്രമാണെന്നും, ശംഖുമുഖം ദേവീദാസൻ.

Jan 31, 2025 - 21:23
Jan 31, 2025 - 21:23
 0
താന്‍ ആരുടെയും ആത്മീയ ഗുരുവല്ല.വെറും ഒരു ജോത്സ്യന്‍ മാത്രമാണെന്നും, ശംഖുമുഖം ദേവീദാസൻ.

ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതക കേസില്‍ പ്രതിയായ ഹരികുമാറും അയാളുടെ കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ശങ്കുമുഖം ദേവീദാസന്‍. കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു.തനിക്കെതിരെ ഒരു പരാതി കൊടുത്തു. അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് വന്നത്. പൊലീസ് തന്നെ ഒരു രീതിയിലും ഉപദ്രവിച്ചിട്ടില്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്നും ദേവീദാസന്‍ പറഞ്ഞു.

തനിക്കെതിരായ സാമ്പത്തിക ആരോപണം 100% തെറ്റായ കള്ള പരാതിയാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. പ്രതിയുടെ കുടുംബമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ല. കൊവിഡിന് മുമ്പ് പ്രതി ഹരികുമാര്‍ തനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. അതിനുള്ള പ്രതിഫലം എല്ലാം ഹരികുമാറിന് കൊടുത്തിട്ടുണ്ട്. താന്‍ ആരുടെയും ആത്മീയ ഗുരുവല്ല വെറും ഒരു ജോത്സ്യന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസവും ആഭിചാരവും എല്ലാം മാധ്യമങ്ങളാണ് പറഞ്ഞുണ്ടാക്കുന്നത്. ചോദ്യം ചെയ്യലിന് നാളെയും സ്റ്റേഷനില്‍ എത്തുമെന്നും ദേവീദാസന്‍ പ്രതികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow