തിരഞ്ഞെടുപ്പ്; പോലീസിൽ കൂട്ട സ്ഥലം മാറ്റം

Feb 24, 2026 - 09:50
 0
തിരഞ്ഞെടുപ്പ്; പോലീസിൽ കൂട്ട സ്ഥലം മാറ്റം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്തെ പോലീസ് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി. ശിവന്‍ ചോടത്തിനെ ഹൊസ്ദുര്‍ഗ്ഗിലും, സി ഷാജുവിനെ അമ്പലത്തറയിലും, ഉമേഷിനെ ചിറ്റാരിക്കാലിലും, എം വി ഷിജുവിനെ ചന്തേരയിലും, എം കെ അനില്‍ കുമാറിനെ ബേക്കലിലും, കെ സന്തോഷിനെ രാജപുരത്തും, കെ മുരളീധരനെ നീലേശ്വരത്തും, എം ഇ രാജഗോപാലനെ ചീമേനിയിലും മാറ്റി നിയമിച്ചു. ജിജീഷിനെ മഞ്ചേശ്വരത്തും, ഇവിടെ നിന്ന് പി അജിത്ത് കുമാറിനെ തളിപ്പറമ്പിലേയ്ക്കും മാറ്റി നിയമിച്ചു. കുമ്പള തീരദേശ സ്റ്റേഷനില്‍ നിന്ന് കെ ആര്‍ അനൂപിനെ ബദിയഡുക്കയിലും, കോഴിക്കോട്ട് നിന്ന് ബൈജു കെ ജോസിനെ കുമ്പളയിലും നിയമിച്ചു. എം പി വിനീഷിനെ വിദ്യാനഗറിലും, കെ പി വിനോദിനെ ബേഡകത്തും, കോഴിക്കോട്ട് നിന്ന് ബൈജു കെ ജോസിനെ കുമ്പളയിലേയ്ക്കും മാറ്റി നിയമിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow