തുളൂർവനത്ത് ഭഗവതി ക്ഷേത്രം സന്ദർശിച്ച് പാണത്തൂർ മുസ്ലീം ജമാ-അത്ത് കമ്മിറ്റി
പാണത്തൂർ: പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടമഹോത്സവത്തിനോടനുബന്ധിച്ച് പാണത്തൂർ മുസ്ലിം ജമാ-അത്ത് കമ്മിറ്റി ഭാരവാഹികളും മഹല്ല് നിവാസികളും തുളൂർ വനത്ത് ഭഗവതീ ക്ഷേത്രം സന്ദർശിച്ചു. മാനവ സൗഹൃദത്തിന്റെ ഭാഗമായി വർഷങ്ങളോളമായി കളിയാട്ടത്തിനോടനുബന്ധിച്ചും, പാണത്തൂർ മഖാം ഉറൂസിനോടനുബന്ധിച്ചും പരസ്പരം ക്ഷേത്രവും പള്ളിയും സന്ദർശിച്ചു വരുന്നത് മലയോര മേഘലയിലെ മതസൗഹാർദ്ദത്തിന്റെ നേർസാക്ഷ്യമാണ്.
What's Your Reaction?