തെരുവ് നാടക പ്രവർത്തകരെ ആദരിച്ചു
മടിക്കൈ: ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വരച്ചു കാട്ടുന്ന കേരളം കുതിക്കുന്നു എന്ന തെരുവ് നാടകത്തിന്റെ സംവിധായകന് ഗംഗന് ആയിറ്റിയെയും അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും ആദരിച്ചു.
സി പി ഐ എം മടിക്കൈ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പി വിജയന് പരിപാടി ഉദ്ഘാടനം ചെയ്തു. സതീഷ്ചന്ദ്രന് സി അധ്യക്ഷനായി. സംവിധായകന് ഗംഗന് ആയിറ്റി, സി പി ഐ എം സെന്റര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ വി രാജന്, കെ പി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തെരുവ് നാടകത്തിലെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ട് സംസാരിച്ചു. എം വിനോദ് കുമാര്‍ സ്വാഗതവും, സുജിത്ത് അനക്കല്ല് നന്ദിയും പറഞ്ഞു.
What's Your Reaction?