ചെറുവത്തൂർ ഉപജില്ല; ഭിന്നശേഷി സർവ്വെ ആരംഭിച്ചു
തൃക്കരിപ്പൂര്‍: സമഗ്ര ശിക്ഷ കാസറഗോഡ് ചെറുവത്തൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ ഉപജില്ലാ പരിധിയിലുള്ള ഭിന്നശേഷി കുട്ടികളെ കണ്ടെത്തുന്നതിനുള്ള അംഗന്‍വാടി സര്‍വ്വേയുടെ ഉദ്ഘാടനം തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ നടക്കാവ് നെരൂദ അംഗന്‍വാടിയില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ രാധ കെ വി യുടെ അധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമേശന്‍ പുന്നത്തിരിയന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.
ചെറുവത്തൂര്‍ ബി ആര്‍ സി പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ വി സുബ്രമണ്യന്‍ മാസ്റ്റര്‍ സ്വാഗതവും, രജിത പി നന്ദിയും പറഞ്ഞു. അംഗന്‍വാടി ടീച്ചര്‍ സതി വി, ഷീബ എ കെ, നിമിത കെ യു, ഷിബിമോള്‍ ടി വി, രോഷ്‌നി ബി, മുംതാസ് പി എം, ലളിത കെ എന്നിവർ പങ്കെടുത്തു.
ഉപജില്ലയിലെ മുഴുവന്‍ അംഗന്‍വാടികളിലുമുള്ള ഭിന്നശേഷി കുട്ടികളെ കണ്ടെത്തി സ്‌കൂള്‍ പ്രവേശനം ഉറപ്പു വരുത്തുക, കുട്ടികള്‍ക്കുള്ള അവകാശ-ആനുകൂല്യങ്ങള്‍ക്കുള്ള സഹായ സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആറ് പഞ്ചായത്തുകളിലും സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. ബി ആര്‍ സി യിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍സ്, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍, സി ആര്‍ സി കോര്‍ഡിനേറ്റേഴ്സ് എന്നിവരടങ്ങുന്ന സംഘമാണ് സര്‍വ്വേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
What's Your Reaction?