വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Apr 21, 2026 - 12:22
 0
വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: കോളേജിലെ പ്രബന്ധാവതരണത്തിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂർ പറവണ്ണ സ്വദേശി പാലക്ക വളപ്പിൽ ഷംസുദ്ദീന്റെ മകൾ ഷഫീഖ(20)യാണ് മരിച്ചത്. ഇന്റേൺ ഷിപ്പിന്റെ ഭാഗമായി എൻജിനീയറിങ് കോളേജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ കോളേജ് അധികൃതർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചേരി ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബയോ ടെക്നോളജി വിഭാഗം വിദ്യാർഥിനിയാണ്. തിരൂർ ടൗണിൽ ഓട്ടോ തൊഴിലാളിയാണ് ഷെഫീഖയുടെ പിതാവ്. ശരീഫയാണ് മാതാവ്. സഹോദരി ഷഹ്മ.

What's Your Reaction?

like

dislike

love

funny

angry

sad

wow