തേജസ്വിനി ജനകീയ വികസന സമിതി വാർഷിക ജനറൽബോഡിയും ശിലാസ്ഥാപനവും നടന്നു
ചെറുവത്തൂർ: കാരിയിലെ തേജസ്വിനി ജനകീയ വികസന സമിതിയുടെ വാർഷിക ജനറൽബോഡി യോഗവും പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും കാരിയിൽ ശ്രീ വിഷ്ണുമൂർത്തി ഓഡിറ്റോറിയത്തിൽ നടന്നു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു.
തേജസ്വിനി ജനകീയ വികസന സമിതി പ്രസിഡന്റ് ടി.വി. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കൃഷ്ണൻ കാരുണ്യ യാത്രയുടെ ചികിത്സാ സഹായ വിതരണം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ നിർവഹിച്ചു.
പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സുബൈദ, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബുഷറ, ടി.കെ. പ്രതീക്ഷ, എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വികസന സമിതി സെക്രട്ടറി വി. രാജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.കെ. രാജൻ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ കേരള പൂരക്കളി അക്കാദമി അവാർഡ് ജേതാക്കളായ പി.പി. ഗംഗാധര പണിക്കർ, എം. രാഘവൻ കാരിയിൽ, കുഞ്ഞിക്കണ്ണൻ കാരിയിൽ, ടി.പി. രാഘവൻ കാരിയിൽ എന്നിവരെയും ദേശീയ സ്കൂൾ ഡിസ്കസ് ത്രോയിൽ സിൽവർ മെഡലും സ്കൂൾ മീറ്റിൽ സ്വർണമെഡലും നേടിയ സോന മോഹൻ, അറഫാത് ചെറുവത്തൂർ, ബസ് ഡ്രൈവർ സുജിത് ബാങ്കളം എന്നിവരെയും ആദരിച്ചു. ഉപഹാര വിതരണവും നടന്നു.
What's Your Reaction?