തൊഴിലുറപ്പു പദ്ധതി; ജില്ലയുടെ ഓംബുഡ്സ്മാനായി സി. രാജാരാമ ചുമതലയേറ്റു
കാസർകോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) കാസർകോട് ജില്ലയുടെ ഓംബുഡ്സ്മാനായി മുളിയാർ നെക്രംപാറയിലെ സി. രാജാരാമ ചുമതലയേറ്റു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതല പ്രവർത്തനങ്ങളുടെ തുടക്കഘട്ടത്തിൽ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും മേറ്റ്മാർക്കും പരിശീലനം നൽകുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിലും ജനകീയ ആസൂത്രണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന രാജാരാമ, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ജോയിന്റ് ഡയറക്ടർ പദവിയിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം ആസാം സർക്കാറിന്റെ ഓഡിറ്റ് വകുപ്പിൽ പ്രധാന വിദഗ്ധനായി സേവനം അനുഷ്ഠിച്ചുവരുന്നത്. അതോടൊപ്പം അധ്യാപകനായും പ്രവർത്തിച്ചിട്ടുള്ള രാജാരാമ, കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.
കൂടാതെ, കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)-യുടെ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
What's Your Reaction?