തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പിൻവലിക്കണം: കർഷക തൊഴിലാളി യൂണിയൻ
മടിക്കൈ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കെട്ടിലും മട്ടിലും മാറ്റം വരുത്തി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ അമ്പലത്തുകര ഈസ്റ്റ് വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൂത്തക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻ സർക്കാർ അനുവദിച്ച കെട്ടിടത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി ആശുപത്രിയിലെ സൗകര്യങ്ങൾ കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൂത്തക്കാൽ ജി.യു.പി. സ്കൂളിന്റെ ശേഷിക്കുന്ന കെട്ടിട നിർമാണ ജോലികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും ചാർത്തങ്കാൽ, മണക്കടവ് പാലങ്ങളുടെ നിർമാണം എത്രയും വേഗം യാഥാർഥ്യമാക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം നളിനാക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. സത്യ, കുഞ്ഞുഗോവിന്ദൻ മാഷ്, എൻ.കെ. കൃഷ്ണൻ, കാരളി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. ബാലൻ സ്വാഗതം പറഞ്ഞു. ടി. സുശീല അധ്യക്ഷയായി. വില്ലേജ് സെക്രട്ടറി ടി. രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ശൈലജ തീയ്യർപാലം, സൗമ്യ ഷാജി, സൂര്യ തുടങ്ങിയവർ മിനിട്സ് അവതരിപ്പിക്കുകയും പ്രമേയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
What's Your Reaction?