മഴയ്ക്ക് ശമനം; റാണിപുരത്ത് ട്രെക്കിങ് നാളെ മുതൽ
റാണിപുരം: അതിതീവ്ര മഴയ്ക്ക് ശമനമായതോടെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം മലമുകളിലേക്കുള്ള ട്രെക്കിങ് നാളെ (ഓഗസ്റ്റ് 10) മുതൽ പുനരാരംഭിക്കും. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെയാണ് ട്രെക്കിങ്ങിന് അനുമതിയുള്ള സമയം.
അതേസമയം, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ റെഡ് അലർട്ട് മുന്നറിയിപ്പ് ലഭിക്കുന്ന പക്ഷം ട്രെക്കിങ് ഉടൻ നിർത്തിവെക്കും.
പ്രതികൂല കാലാവസ്ഥയുള്ള ദിവസങ്ങളിൽ റാണിപുരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സുരക്ഷ മുൻനിർത്തി വനംവകുപ്പുമായി സഞ്ചാരികൾ സഹകരിക്കണമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഭ്യർത്ഥിച്ചു.
What's Your Reaction?