ദില്ലി; നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.

ദില്ലി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 നായിരിക്കും നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കുമെന്നും ആകെ 13,033 പോളിങ് ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൻ്റെ സജ്ജീകരണം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം ഈ മാസം 10 നായിരിക്കും പ്രസിദ്ധീകരിക്കുക. തുടർന്ന് ജനുവരി 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാനും ജനുവരി 18 ന് സൂക്ഷ്മ പരിശോധനയും നടക്കും. ജനുവരി 20 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. ആകെ 1.55 കോടി വോട്ടർമാരാണ് ദില്ലിയിലുള്ളത്. ഇതിൽ 2.08 ലക്ഷം പേരും പുതിയ വോട്ടർമാരാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. 58 ജനറൽ സീറ്റുകളിലേക്കും 12 സംവരണ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴാം ദില്ലി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കാനിരിക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തീയതി പ്രഖ്യാപിച്ചത്.

Jan 7, 2025 - 15:22
Jan 7, 2025 - 17:54
 0
ദില്ലി; നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.

What's Your Reaction?

like

dislike

love

funny

angry

sad

wow