ദീപക്കിന്റെ ആത്മഹത്യാക്കേസില്‍ പിടിയിലായ ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി.

Jan 24, 2026 - 12:35
 0
ദീപക്കിന്റെ ആത്മഹത്യാക്കേസില്‍ പിടിയിലായ ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി.

കോഴിക്കോട്: ദീപക്കിന്റെ ആത്മഹത്യാക്കേസില്‍ പിടിയിലായ ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി. തന്റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിനാണ് ബസ് യാത്രക്കാരിയായ പെണ്‍കുട്ടി ഷിംജിതക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി. ഷിംജിത ചിത്രീകരിച്ച ദീപക്കിന്‍റെ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. ഈ വിഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇത് റിമൂവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കണ്ണൂർ സൈബർ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കുന്നമംഗലം കോടതി പരിഗണിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow