കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പോലീസിൽ ഏൽപ്പിച്ച് നീലേശ്വരം നഗരസഭ കൗൺസിലർ സുഭാഷും, കൂട്ടുകാരും

Jan 24, 2026 - 11:33
 0
കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പോലീസിൽ ഏൽപ്പിച്ച് നീലേശ്വരം നഗരസഭ കൗൺസിലർ സുഭാഷും, കൂട്ടുകാരും

നീലേശ്വരം: റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പോലീസിൽ ഏൽപ്പിച്ച് നാടിന് മാതൃകയായിരിക്കുകയാണ് നീലേശ്വരം നഗരസഭ കൗൺസിലർ സുഭാഷ് ചാത്തമത്തും സുഹൃത്തുക്കളും. ഇന്ന് രാവിലെ മംഗലാപുരം എയർപോർട്ടിൽ നിന്നും നീലേശ്വരത്തേക്കുള്ള യാത്രാമധ്യേ കുമ്പള ദേശീയപാതയിൽ വെച്ചാണ് റോഡിൽ നിന്നും കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ കുമ്പള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കൊണ്ട് നീലേശ്വരം നഗരസഭ കൗൺസിലർ സുഭാഷ് ചാത്തമത്തും സുഹൃത്തുക്കളും മാതൃകയായിരിക്കുന്നത്. സുഭാഷിന്റെ സുഹൃത്തിനെ എയർപോർട്ടിൽ നിന്നും കൂട്ടി വരുന്നതിനിടയിലായിരുന്നു കുമ്പള റോഡരികിൽ പണം കിടക്കുന്നത് കാണുന്നത്. കൗൺസിലറുടെ കൂടെ സിപിഎം പൊടൊത്തുരുത്തി ബ്രാഞ്ച് സെക്രട്ടറി ഭാസ്കരൻ, വിവേക് പൂവാലംകൈ, പ്രവാസിയായ ദിജുകുമാർ ചാത്ത മത്തും ഉണ്ടായിരുന്നു. കേരള പ്രവാസി സംഘം നീലേശ്വരം ഏരിയ പ്രസിഡൻ്റും, നീലേശ്വരം പ്രവാസി സഹകരണ സംഘം കളക്ഷൻ ഏജൻ്റും കൂടിയാണ് സുഭാഷ് .

What's Your Reaction?

like

dislike

love

funny

angry

sad

wow