ദേശീയ പഞ്ചഗുസ്തിയില്‍ മെഡല്‍ കൊയ്ത് നീലേശ്വരത്തിന്റെ ജോഷ്യ

Jun 5, 2026 - 13:40
 0
ദേശീയ പഞ്ചഗുസ്തിയില്‍ മെഡല്‍ കൊയ്ത് നീലേശ്വരത്തിന്റെ ജോഷ്യ

നീലേശ്വരം: ഗുജറാത്തില്‍ നടന്ന നാഷണല്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനവുമായി നീലേശ്വരം മുണ്ടേമ്മാട് സ്വദേശിനി എം ജോഷ്യ. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ലെഫ്റ്റ്-റൈറ്റ് ഹാന്‍ഡ് പോരാട്ടങ്ങളില്‍ ഇരട്ട സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ജോഷ്യ, ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള 'ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ്' പട്ടവും സ്വന്തമാക്കി. ജൂനിയര്‍ വിഭാഗത്തിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സീനിയര്‍ വിഭാഗം റൈറ്റ് ഹാന്‍ഡില്‍ സ്വര്‍ണ്ണ മെഡലും ലെഫ്റ്റ് ഹാന്‍ഡില്‍ വെള്ളി മെഡലും നേടിയാണ് ജോഷ്യ മെഡല്‍ കൊയ്ത്ത് പൂര്‍ത്തിയാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow