'ദ പ്രോഫിറ്റിക് ഏകണോമി; ബ്ലൂ പ്രിൻ്റ് ഫോർ ജസ്റ്റിസ് ആൻഡ് പ്രോസ്പെരിറ്റി' ഷാർജ പുസ്തക മേളയിൽ പ്രകാശിതമായി
ഷാർജ: സി എം ഷഫീഖ് നൂറാനി രചിച്ച 'ദ പ്രോഫറ്റിക് എക്കണോമി; ബ്ലൂ പ്രിൻ്റ് ഫോർ ജസ്റ്റിസ് ആൻഡ് പ്രോസ്പെരിറ്റി' എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് നടന്നു. ദാറു സെയ്ഫ് അൽ ജാബിരി ഫോർ പബ്ലിക്കേഷൻ ചെയ്ത ഡോ. സൈഫ് റാഷിദ് അൽജാബിരിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മർകസ് നോളേജ് സിറ്റി പ്രസിഡൻറ് ഡോ. മുഹമ്മദ് അബ്ദുല് ഹക്കീം അസ്ഹരി ആദ്യകോപ്പി ഏറ്റുവാങ്ങി. ശരീഫ് കാരശ്ശേരി, അബ്ദുസലാം പോത്താംകണ്ടം, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, കെ എം സി സി ദുബായ് പ്രസിഡൻ്റ് കെ പി മുഹമ്മദ്, റാഫി മിസാജ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംബന്ധിച്ചു. സുബൈർ നൂറാനി പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. മർകസ് നോളജ് സിറ്റിയിലെ വിറാസ് മുദരിസും ഡോ. മുഹമ്മദ് അബ്ദുല് ഹക്കീം അസ്ഹരിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ് ഗ്രന്ഥകാരനായ സി എം ഷഫീഖ് നൂറാനി. അഞ്ചാമത് 'ഷാർജ ഇൻ്റർനാഷണൽ അവാർഡ് ഫോർ കൽച്ചറൽ ഹെറിറ്റേജ്' നേടിയ മലൈബാർ ഫൗണ്ടേഷൻ്റെ കീഴിയുള്ള മലൈബാർ പ്രസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
What's Your Reaction?