ധർമ്മസ്ഥല ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ ബാഗിൽ നിന്നും 76 ഗ്രാം സ്വർണ്ണം കവർന്ന കേസിൽ അമ്മയും, മകളും അറസ്റ്റിൽ.

Nov 27, 2025 - 05:38
 0
ധർമ്മസ്ഥല ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ ബാഗിൽ നിന്നും 76 ഗ്രാം സ്വർണ്ണം കവർന്ന കേസിൽ അമ്മയും, മകളും അറസ്റ്റിൽ.

പുത്തൂർ: ധർമ്മസ്ഥല ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ ബാഗിൽ നിന്നും 76 ഗ്രാം സ്വർണ്ണം കവർന്ന കേസിൽ അമ്മയും, മകളും അറസ്റ്റിൽ. ഹുബ്ബള്ളി സ്വദേശികളായ ബേബി ജൻ(59), മസാബി എന്ന ആരതി(34) എന്നിവരെയാണ് ധർമ്മസ്ഥല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് മൂന്നിന്നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആന്ധ്രപ്രദേശിൽ നിന്ന് ദർശനത്തിന് എത്തിയ സ്ത്രീയാണ് മോഷണത്തിന് ഇരയായത്. അന്നുതന്നെ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് മറ്റൊരു മോഷണം കേസിൽ അമ്മയും, മകളും അറസ്റ്റിലായത്. ഇതോടെ തെളിയാതെ കിടന്നിരുന്ന നിരവധി സമാനമായ കേസുകൾക്ക് തുമ്പുണ്ടാക്കാൻ കഴിഞ്ഞതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ധർമ്മസ്ഥലയിൽ എത്തിയ ആന്ധ്രപ്രദേശ് സ്വദേശിനിയുടെ ബാഗിൽ നിന്ന് സ്വർണം കവർന്ന കേസിനും തുമ്പായത്. മോഷണം പോയ ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow