നടിയുടെപരാതി; മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു.

Feb 2, 2025 - 08:15
 0
നടിയുടെപരാതി; മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടനും എം.എൽ.എ യുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. 

നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. എം.എൽ.എ ക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. 

 മുകേഷിനെതിരെയുള്ള ഡിജിറ്റൽ തെളിവുകളിൽ വാട്സ്ആപ്പ് ചാറ്റുകളും, ഈമെയിൽ സന്ദേശങ്ങൾ ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ സാഹചര്യ തെളിവുകളും, സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടൻ മുകേഷ് പലസ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേർത്താണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow