നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി.

Nov 20, 2025 - 21:29
 0
നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി.

ഇടുക്കി: നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. ഇടുക്കി പണിക്കൻ കൂടി പറു സിറ്റിയിലാണ് സംഭവം. പെരുമ്പള്ളി കുന്നേൽ രഞ്ജിനി(30), മകൻ ആദിത്യൻ(4) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകൻ ആദിത്യനെ ജനൽകമ്പിയിൽ കെട്ടിത്തൂക്കിയ ശേഷം രഞ്ജിനി ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം. ജീവനുടുക്കുകയാണെന്ന് രഞ്ജിനി ഭർത്താവിനെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നുവെത്രെ.ഭർത്താവ് വിവരം അറിയിച്ചതിനെ തുടർന്ന് അടുത്തുള്ളവർ ഓടി കൂടിയപ്പോഴാണ് രഞ്ജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും എന്ന് വെള്ളത്തൂവൽ പോലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പി രാജൻ അരമന, വെള്ളത്തൂവൽ എസ് എച്ച് ഒ അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow