മഞ്ചേരിയിൽ പാമ്പുകടിയേറ്റ് ഒന്നര വയസ്സുകാരന് ധാരുണാന്ത്യം
മലപ്പുറം: മഞ്ചേരിയിൽ പാമ്പ് കടിയേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് മരിച്ചത്. വീടിന്റെ സമീപത്ത് വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. വീട്ടുകാർ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?