നിസ്വാർത്ഥ സേവനമാണ് യഥാർഥ ആനന്ദത്തിന്റെ ഉറവിടം: ഡോ. സുനിൽ നീലകണ്ഠൻ
അമ്പലത്തറ: നിസ്വാർത്ഥമായ സേവനമാണ് യഥാർഥ ആനന്ദത്തിന്റെ ഉറവിടമെന്ന് ഹാർട്ട്ഫുൾനെസ് പരിശീലകൻ ഡോ. സുനിൽ നീലകണ്ഠൻ പറഞ്ഞു. അമ്പലത്തറ സ്നേഹവീട്ടിൽ സംഘടിപ്പിച്ച ഹാർട്ട്ഫുൾനെസ് പ്രായോഗിക പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസ്സമാധാനവും സ്നേഹപൂർണമായ ജീവിതശൈലിയും വളർത്തിയെടുക്കാൻ ധ്യാനവും ആത്മപരിശീലനവും അനിവാര്യമാണെന്നും, വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഹാർട്ട്ഫുൾനെസ് പരിശീലനം ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് രമസുനി യോഗയിലൂടെ ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
അഡ്വ. കെ. പീതാംബരൻ, മുനീസ അമ്പലത്തറ, രശ്മി പ്രകാശ്, അഞ്ജിത, ഭവ്യ, ശ്രീകാന്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.വി. ദിനിൽ, കെ. നിമിത, എം. മനീഷ, രതീഷ് അമ്പലത്തറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഹാർട്ട്ഫുൾനെസ് പരിശീലനത്തിന്റെ പ്രായോഗിക വശങ്ങൾ പരിചയപ്പെടുത്തിയ പരിശീലനം പങ്കെടുത്തവർക്ക് പുതിയ അനുഭവവും ആത്മവിശ്വാസവും പകർന്നതായി സംഘാടകർ അറിയിച്ചു.
What's Your Reaction?