നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

Jun 19, 2026 - 20:01
 0
നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

കുമ്പള: നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിൽ നിന്ന് താഴെ വീണ് തൊഴിലാളി മരിച്ചു. ബേള സ്വദേശിയായ ഫ്രാൻസിസ് ഡിസൂസ (47) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ കുമ്പള നായ്ക്കാപ്പ് മുജങ്കാവിൽ വീട് നിർമാണ ജോലിക്കിടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ ഫ്രാൻസിസ് ഡിസൂസയെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുമ്പള ജില്ലാ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow