നീറ്റ് പുനഃപരീക്ഷ പരിശീലനത്തിനിടെ സഹോദരി ജീവനൊടുക്കി; പിന്നാലെ സഹോദരനും ലോഡ്ജിൽ മരിച്ച നിലയിൽ

ബേക്കൽ പള്ളിക്കര മുക്കൂട് സ്വദേശി മഹേഷിന്റെ മകൻ അർജുൻ മഹേഷ് (24) ആണ് മരിച്ചത്

Aug 10, 2026 - 13:58
Aug 10, 2026 - 14:00
 0
നീറ്റ് പുനഃപരീക്ഷ പരിശീലനത്തിനിടെ സഹോദരി ജീവനൊടുക്കി; പിന്നാലെ സഹോദരനും ലോഡ്ജിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: നീറ്റ് പുനഃപരീക്ഷയ്ക്കുള്ള പരിശീലനത്തിനിടെ സഹോദരി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ സഹോദരനെയും മംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പള്ളിക്കര മുക്കൂട് സ്വദേശി മഹേഷിന്റെ മകൻ അർജുൻ മഹേഷ് (24) ആണ് മരിച്ചത്.

മംഗളൂരു പോലീസ് സ്റ്റേഷൻ പരിധിയിലെ മറവൂർ എന്ന സ്ഥലത്തെ ലോഡ്ജിലാണ് ഇന്ന് ഉച്ചയോടെ അർജുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അർജുന്റെ സഹോദരി ഐജ മഹേഷിനെ ജൂൺ ആദ്യവാരം പാലായിലെ ഒരു ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow