നീലേശ്വരം ദേശീയ പാതയിൽ മേൽപ്പാലം പണിയണം; പ്രസ് ഫോറം

Jun 1, 2026 - 21:53
 0
നീലേശ്വരം ദേശീയ പാതയിൽ മേൽപ്പാലം പണിയണം; പ്രസ് ഫോറം

നീലേശ്വരം: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നീലേശ്വരം നഗരത്തിൻ്റെ വികസനത്തെയും, ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യത്തെയും തുരങ്കം വെക്കുന്ന മണ്ണിട്ട് ഉയർത്തിയ മൺപാത മാറ്റി നെടുങ്കണ്ട മുതൽ കരുവാച്ചേരി വരെ ആകാശപ്പാത പണിയണമെന്ന് നീലേശ്വരം പ്രസ് ഫോറം ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ഭരണഘടന വിഭാവനം ചെയ്യുന്ന പൗരൻ്റെ സഞ്ചാരസ്വാതന്ത്ര്യവും, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും ഹനിക്കുന്ന ദേശീയ പാത അതോറിറ്റിയുടെ നിലപാടിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. സേതു ബങ്കളം അധ്യക്ഷനായി. സെക്രട്ടറി സുരേഷ് മടിക്കൈ റിപ്പോർട്ടും ട്രഷറർ സി രാഘവൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സേതു ബങ്കളം (പ്രസിഡൻ്റ്), എം വി ഭരതൻ (വൈസ് പ്രസിഡൻ്റ്), സുരേഷ് മടിക്കൈ (സെക്രട്ടറി), സ്വേത മേലത്ത് (ജോ. സെക്രട്ടറി), ഡി രാജൻ (ട്രഷറർ), സന്ദീപ് ചന്ദ്രൻ, വാസു കരിന്തളം, സുരേഷ് പുതിയേടത്ത്, മണി കോട്ടപ്പുറം ( എക്സികുട്ടീവ് അംഗങ്ങൾ).

What's Your Reaction?

like

dislike

love

funny

angry

sad

wow