നീലേശ്വരം സെന്റ് ആൻസ് കോൺവെന്റിലെ സിസ്റ്റർ വൽസ അലക്സ് അന്തരിച്ചു

Jul 8, 2026 - 22:00
 0
നീലേശ്വരം സെന്റ് ആൻസ് കോൺവെന്റിലെ സിസ്റ്റർ വൽസ അലക്സ് അന്തരിച്ചു

നീലേശ്വരം: നീലേശ്വരം സെന്റ് ആൻസ് കോൺവെന്റിലെ മദർ സുപ്പീരിയറായും കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ മാനേജറായും സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്റർ വൽസ അലക്സ് (65) അന്തരിച്ചു.

ദീർഘകാലം വിദ്യാഭ്യാസ-ആത്മീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റർ വൽസ, വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു.

സംസ്‌കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2 മണിക്ക് നീലേശ്വരം സെന്റ് ആൻസ് കോൺവെന്റ് ചാപ്പലിൽ നടക്കും.

വിളമന എണ്ണച്ചേരിയിൽ പരേതരായ അലക്സാണ്ടറുടെയും മറിയക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ജ്യോതി സി.എം.സി, തോമസ്, മേരിക്കുട്ടി, ലിസി, ബെന്നി, ജിബി, ബിജു.

What's Your Reaction?

like

dislike

love

funny

angry

sad

wow