നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

Aug 19, 2026 - 10:04
Aug 19, 2026 - 10:10
 0
നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: പാത്രം കഴുകുന്നതിനിടെ പുഴയിൽ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദി (48)യുടെ മൃതദേഹമാണ് കടിഞ്ഞുമൂല പാലത്തിനടുത്ത് കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് നദിയയെ പുഴയിൽ വീണ് കാണാതായത്. നദിയുടെ മൊബൈൽ ഫോൺ രാവിലെ തന്നെ പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. നീലേശ്വരം പൊലീസ്, ഫയർഫോഴ്സ്, സ്കൂബ ടീം എന്നിവർ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മക്കൾ: അക്ഷയ്, അഖില, കരിവെള്ളൂർ കാലിക്കടവിലെ പരേതരായ നാരായണൻ-കല്യാണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മധു, ഉദയൻ, രജിൽ, ഉഷ, യമുന.

What's Your Reaction?

like

dislike

love

funny

angry

sad

wow