നെയ്യാറ്റിൻകരയിൽ കുടുംബ ക്ഷേത്രത്തിനുള്ളിൽനിന്നും മദ്യ ശേഖരം പിടിച്ചെടുത്തു.

Dec 2, 2025 - 09:33
 0
നെയ്യാറ്റിൻകരയിൽ കുടുംബ ക്ഷേത്രത്തിനുള്ളിൽനിന്നും മദ്യ ശേഖരം പിടിച്ചെടുത്തു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടുംബ ക്ഷേത്രത്തിനുള്ളിൽ നിന്നും മദ്യ ശേഖരം പിടിച്ചെടുത്തു. വിഗ്രഹങ്ങൾക്കും, ഫോട്ടോകൾക്കും ഇടയിൽ സൂക്ഷിച്ച 30 ലിറ്റർ മദ്യമാണ് എക്സൈസ് പിടികൂടിയത്. പുന്നക്കാട് സ്വദേശി അർജുന(65)നെ അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യ വില്പന തടയുന്നതിന്റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒളിപ്പിച്ചു വെച്ച നിരവധി മദ്യക്കുപ്പികളാണ് അർജ്ജുനൻ വിഗ്രഹങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തത്. നേരത്തെയും ഇയാൾ അനധികൃത മദ്യ വില്പന നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow