നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

മർകസ് നോളജ് സിറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്

Jun 20, 2026 - 07:44
 0
നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

മഞ്ചേരി: നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മർകസ് നോളജ് സിറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അടിവാരത്ത് നിന്ന് പാലക്കാട്ടേക്ക് ഐ.വി. യാത്രയ്ക്കായി പോകുകയായിരുന്ന വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. തക്കാളി ലോഡുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് ബസിൽ ഇടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു. അപകടകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow