പട്രോളിംഗിനിടെ കാറിൽ നിന്ന് എം.ഡി.എം.എ പിടികൂടി; യുവാവ് അറസ്റ്റിൽ
അമ്പലത്തറ: മൂന്നാം മൈലിൽ പോലീസ് നടത്തിയ പട്രോളിംഗിനിടെ 1.010 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പുല്ലൂർ വില്ലേജിലെ നെല്ലിത്തറ സ്വദേശി വിഗ്നേഷ് കെ. നായർ (32) ആണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ക്രെറ്റ കാറ് പരിശോധിച്ചപ്പോഴാണ് ഹാൻഡ് റെസ്റ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് പ്രതിയെയും മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇൻസ്പെക്ടർ ഷാജു സി.യുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ കെ. ജയരാജ്, ജയകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രജിത്ത്, അരുൺ, രതീഷ്, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റ് യാത്രക്കാരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായി പോലീസ് അറിയിച്ചു.
What's Your Reaction?