പഠന മികവിന്ന് ഷെയ്ഖ് ഹംദാൻ അവാർഡ് നേടി മലയാളി വിദ്യാർത്ഥിനി.
ദുബായ്: യു.എ.ഇ യിലെ മികച്ച വിദ്യാർത്ഥികൾക്കായിയു.എ.ഇ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഫൗണ്ടേഷൻ അവാർഡ് അൽ ഐൻ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അപർണ അനിൽ നായർക്ക് സമ്മാനിച്ചു.
ദുബായ് വേൾഡ് ട്രേഡ് സെന്റർ റാഷിദ് ഹാളിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ അൽ മക്തൂം അവാർഡ് സമ്മാനിച്ചു.
അൽ ഐനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശികളായ അനിൽ വി നായരുടെയും, അൽ ഐൻ സേഹയിൽ നേഴ്സായി ജോലി ചെയ്യുന്ന അഞ്ജലിയുടെയും മകളാണ്.
അൽ ഐൻ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥി അരവിന്ദ് സഹോദരനാണ്.
What's Your Reaction?