പരാതിക്കാരിയെ ശാരീരിക ബന്ധത്തിനു നിർബന്ധിച്ച എഎസ് ഐ യെ വിജിലൻസ് അറസ്റ്റ് ചെയ്തു.

Mar 1, 2025 - 10:09
 0
പരാതിക്കാരിയെ ശാരീരിക ബന്ധത്തിനു നിർബന്ധിച്ച എഎസ് ഐ യെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കോട്ടയം: പരാതിക്കാരിയെ ശാരീരിക ബന്ധത്തിനു നിർബന്ധിച്ച എഎസ് ഐ യെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ് ഐ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് യുവതി നേരത്തെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കഴിഞ്ഞദിവസം വീണ്ടും പോലീസ് സ്റ്റേഷനിൽ എത്തി. ഇൻസ്പെക്ടർ അവധിയിൽ ആണെന്ന് അറിഞ്ഞപ്പോൾ പരാതിക്കാരി എഎസ് ഐ ബിജുവിനെ സമീപിച്ചു. ഈ സമയത്താണ് പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. യുവതി ഇക്കാര്യം കോട്ടയം വിജിലൻസ് ഓഫീസിൽ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തിച്ചേരണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. അണിഞ്ഞൊരുങ്ങി ബിജു ഹോട്ടലിൽ എത്തിയപ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow