പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനിടെ രാവണീശ്വരം സ്വദേശിയുടെ അഞ്ചര പവൻ താലിമാല മോഷണം പോയി
തളിപ്പറമ്പ്: പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചര പവൻ സ്വർണ താലിമാല അജ്ഞാതൻ പിടിച്ചുപറിച്ചതായി പരാതി. കാഞ്ഞങ്ങാട് രാവണീശ്വരം രാമഗിരി വീട്ടിൽ രാധയുടെ താലിമാലയാണ് കവർന്നത്.
ഈ മാസം 21-ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഏകദേശം ആറു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ താലിമാലയാണ് മോഷ്ടാവ് തട്ടിയെടുത്തതെന്നാണ് പരാതി.
രാധയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതിയെ തിരിച്ചറിയാനും പിടികൂടാനുമുള്ള നടപടികൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
What's Your Reaction?