പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി; ഇടുക്കിയിൽ നിന്നും ഒരാളെ കൂടി പിടികൂടി.
പ്രസ്തുത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി, ഗുജറാത്ത് സ്വദേശി ഹിരേന്ദ്രകുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇടുക്കി: പാക്കിസ്ഥാനു വേണ്ടി നാവികസേന കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി അലിഫ് ഇസ്ലാ(21)മാണ് മൂന്നാറിലെ കോകില കട്ടയിൽ വെച്ച് അറസ്റ്റിലായത്. ഇതോടെ ഉടുപ്പിയിൽ റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ചാരവൃത്തി കേസ് അന്വേഷിക്കുന്ന പ്രതേക സംഘത്തിന് കിട്ടിയരഹസ്യവിവരത്തെത്തുടർന്നാണ് മറയൂരിലെ വാടക വീട്ടിൽ നിന്നും അലിഫ് ഇസ്ലാമിനെ പിടികൂടിയത്. പ്രസ്തുത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി, ഗുജറാത്ത് സ്വദേശി ഹിരേന്ദ്രകുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക ലാഭത്തിന്നു വേണ്ടി നാവിക കപ്പലുകളുടെ നിർണ്ണായക വിവരങ്ങൾ ചോർത്തിക്കൊടുത്ത ചാരവൃത്തി സംഭവം രണ്ട് മാസം മുമ്പാണ് പുറം ലോകമറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫിബ്രുവരി 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
What's Your Reaction?