വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ബന്ധുവും, അയൽവാസിയുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി തിങ്കളാഴ്ച വൈകിട്ടോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് കഴിയുന്നത്. മാതാവിനോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.
What's Your Reaction?