പാണത്തൂർ മഖാം ഉറൂസിന് നാളെ തുടക്കം
പാണത്തൂർ: ചരിത്രപ്രസിദ്ധമായ പാണത്തൂർ മഖാം ഉറൂസ് മുബാറക് ഏപ്രിൽ 10 മുതൽ 14 വരെ നടക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് പരിപാടികളുടെ ഉദ്ഘാടനം നാളെ രാത്രി 7 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജലീൽ ദാരിമിയുടെ നേതൃത്വത്തിൽ മഖാം സിയാറത്തോടു കൂടി ചടങ്ങുകൾ ആരംഭിക്കും. 2.30-ന് പാണത്തൂർ ജമാ-അത്ത് പ്രസിഡന്റ് കെ കെ അബ്ദുൽ റഹ്മാൻ പതാക ഉയർത്തും.
രാത്രി 9-ന് ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. 11-ന് രാത്രി 8- മണിക്ക് ഹനീഫ് നിസാമി മൊഗ്രാലും 12-ന് രാത്രി 8- മണിക്ക് അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവയും പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 10 മണിക്ക് സ്ത്രീകൾക്കായി നഫീസത്തുൽ മിസിരിയ സനാഇയ്യ കല്ലൂരാവി നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്സ് നടക്കും. 13-ന് രാത്രി 7 മണിക്ക് അന്തർസംസ്ഥാന ദഫ് മത്സരം അരങ്ങേറും. തുടർന്ന് 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നും കൈയുടെ നേതൃത്വത്തിൽ കൂട്ടപ്രാർത്ഥന നടക്കും. 14-ന് ളുഹർ നിസ്കാരാനന്തരം ഖത്തമുൽ ഖുർആൻ, ദുആ മജ്ലിസ് എന്നിവയ്ക്ക് അബ്ദുൽ അസീസ് അഷ്‌റഫി നേതൃത്വം നൽകും. വൈകുന്നേരം 4 മണിക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
What's Your Reaction?