പാര്‍സല്‍ വിതരണത്തിന് മാത്രമായി പുതിയ ട്രെയിൻ സര്‍വ്വീസ് ആരംഭിക്കുന്നു.
മംഗളുരു: മംഗലാപുരത്തുനിന്നും കോയമ്പത്തൂര്‍ വഴി തിരുപ്പൂര്‍ റോയപുരം വരെ പാര്‍സല്‍ വിതരണത്തിന് മാത്രമായി ട്രെയിൻ സര്‍വ്വീസ് ആരംഭിക്കുന്നു. ഡിസംബര്‍ 12 മുതലാണ് ട്രെയിൻ യാത്ര തുടങ്ങുക. കോയമ്പത്തൂരിലും തിരുപ്പൂരിലും മറ്റും പാര്‍സല്‍ എടുക്കാന്‍ പോകുന്നവര്‍ക്ക് മാത്രമായിട്ടാണ് ട്രെയിൻ സര്‍വ്വീസ്. മംഗലാപുരത്തുനിന്നും ഉച്ചക്ക് 3.10 ന് യാത്ര പുറപ്പെടുന്ന ട്രെയിനിന് കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷോര്‍ണൂര്‍, പാലക്കാട് തുടങ്ങി 14 സ്ഥലങ്ങളില്‍ സ്റ്റോപ്പുണ്ടാകും. പിറ്റേദിവസം പുലര്‍ച്ചെ 1:30നാണ് ട്രെയിന്‍ റോയപുരത്തെത്തുക. രാജ്യത്ത് ആദ്യമായാണ് പാര്‍സലിന് മാത്രമായി ഒരു ട്രെയിൻ സര്‍വ്വീസ് ആരംഭിക്കുന്നത്. റോഡുവഴി കൊണ്ടുപോകുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിൽ പാര്‍സല്‍ എത്തിക്കാമെന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത. വ്യാവസായിക വസ്തുക്കള്‍, വസ്ത്രങ്ങള്‍, പെട്ടെന്ന് കേടാവുന്ന വസ്തുക്കള്‍ എന്നിവ ഈ ട്രെയിനില്‍ പാര്‍സലായി അയക്കാം. പത്ത് ഹൈകപ്പാസിറ്റി പാര്‍സല്‍ വാനുകളും രണ്ട് ലെഗേജ് കം ബ്രേക്ക് വാനുകളും ഉള്‍പ്പെട്ടതാണ് ഇന്‍ട്രാ സോണല്‍ കോസ്റ്റ് ടു കോസ്റ്റ് പാര്‍സല്‍ എക്സ്പ്രസ് ട്രെയിൻ. റോയപുരത്തുനിന്നും വൈകീട്ട് 3:45 ന് യാത്രതിരിക്കുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 8 മണിക്ക് മംഗലാപുരത്തെത്തും.
What's Your Reaction?