പാലക്കാട് യുവതി മരിച്ചത് ലൈംഗികാതിക്രമത്തിനിടെ. പ്രതി പിടിയിൽ.
പാലക്കാട്: പാലക്കാട് നഗരത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിനിയായ 46കാരിയാണ് മരിച്ചത്. സംഭവത്തില്‍ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡില്‍ നിന്നും യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ പെലീസ് ആരംഭിച്ചു.
What's Your Reaction?