പാലക്കാട് 38 കാരിക്ക് നിപ സ്ഥിരീകരിച്ചു; നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ.

Jul 4, 2025 - 11:15
 0
പാലക്കാട് 38 കാരിക്ക് നിപ സ്ഥിരീകരിച്ചു; നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ.

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 38 കാരിക്ക് നിപ സ്ഥിരീകരിച്ചു.പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം പോസിറ്റീവാണ്. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 38 കാരിക്കാണ് രോഗബാധയുണ്ടെന്ന് ഉറപ്പിച്ചത്. നൂറിലധികം പേർ ഇവരുടെ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ ഉണ്ട്. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധ കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥിരീകരണത്തിനായി പൂനെ വൈറോളജി ലാബിലേക്കയച്ച സാമ്പിളാണ് പോസിറ്റീവ് ആയത്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല. ജൂലായി ഒന്നിന് പനിയും ശ്വാസതടസ്സവും നേരിട്ടതിനെത്തുടർന്ന് ചികിത്സ തേടുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ യുവതിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. ഇതിൽ ഉൾപ്പെട്ടവരെ എല്ലാം നിരീക്ഷിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow