ഭണ്ഡാരം കുത്തിപ്പൊളിച്ച മോഷ്ടാവ് മാസങ്ങൾക്കുശേഷം പിടിയിൽ
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബദരിയ്യ ജുമാ മസ്ജിദിൽ ആയുധങ്ങളുമായെത്തി ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ പ്രതിയെ മാസങ്ങൾക്കുശേഷം നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
മോഷണസമയത്ത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ വെച്ച് ഇയാളെ പിടികൂടിയത്. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
What's Your Reaction?