പുറംവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

Jun 26, 2026 - 07:43
 0
പുറംവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

പരപ്പ: കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മുണ്ടിയാനം സ്വദേശിയും വ്യാപാരിയുമായ സി.കെ. മുഹമ്മദ് (63) കുഴഞ്ഞുവീണ് മരിച്ചു.

ഇന്നലെ ഉച്ചയോടെയാണ് പുറംവേദനയെ തുടർന്ന് ഡോക്ടറെ കാണാനായി അദ്ദേഹം ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കായി കാത്തുനിൽക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ക്ലായ്ക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: റഹ്മത്ത്. മക്കൾ: റാഷിക് (ദുബായ്), മുബാരീസ്, മൂർഷിത. മരുമകൻ: നജീബ്. സഹോദരി: സാറുമ്മ.

What's Your Reaction?

like

dislike

love

funny

angry

sad

wow