പൂരക്കളി പണിക്കർ കുഴഞ്ഞുവീണു മരിച്ചു.
കാഞ്ഞങ്ങാട്: പൂരക്കളി പണിക്കർ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംങ്കര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ക്ഷേത്രത്തിലെ പൂരക്കളി പണിക്കരായ സുകുമാരനാ(65)ണ് മരിച്ചത്. ഇന്ന് രാവിലെ ഉറക്കത്തിനിടയിൽ നെഞ്ചുവേദനയെ തുടർന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടക്കാട് പൊള്ളപ്പൊയിലിലെ കരക്കക്കാവിൽ ഗോവിന്ദൻ-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: നീതു, സീതു. സഹോദരങ്ങൾ: രവി കുളങ്ങര, നാരായണൻ, ശശി, കോമളവല്ലി, സത്യൻ. വൈകിട്ട് മൂന്ന് മണിയോടെ കിഴക്കുംങ്കര ക്ഷേത്ര പരിസരത്ത് മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം ചെറുവത്തൂരിലെ വീട്ടിലും, തുടർന്ന് തറവാട്ടു വീട്ടിലും എത്തിച്ച് വൈകിട്ട് നാലരയോടെ സംസ്കരിക്കും
What's Your Reaction?