പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വില്പന: യുവാവ് അറസ്റ്റിൽ

Apr 29, 2026 - 21:38
 0
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വില്പന: യുവാവ് അറസ്റ്റിൽ

മലപ്പുറം: സോഷ്യൽ മീഡിയയിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ചു മോർഫ് ചെയ്ത് അശ്ലീല രൂപത്തിൽ മാറ്റി ടെലഗ്രാമിലൂടെ വില്പന നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസിനെയാണ് പോലീസ് പിടികൂടിയത്.

രാമനാട്ടുകര സ്വദേശിയുടെ പരാതിയെ തുടർന്ന് പരപ്പനങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇതിനൊപ്പം കണ്ണൂർ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ന്യൂ മാഹി പോലീസും ഇയാളെ കസ്റ്റഡിയിലെടുക്കാൻ എത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ചിത്രങ്ങൾ ശേഖരിച്ച് അവ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിലൂടെ വില്പന നടത്തുകയായിരുന്നു പ്രതിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടികളടക്കമുള്ളവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്തതായി പോലീസ് വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ താനൂർ, പരപ്പനങ്ങാടി, ബേപ്പൂർ, കൂടാതെ ന്യൂ മാഹി എന്നിവിടങ്ങളിലായി ഇയാൾക്കെതിരെ എട്ട് പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബന്ധുക്കളുടേയും പരിചയക്കാരുടേയും ചിത്രങ്ങൾ വരെ ഇയാൾ ദുരുപയോഗം ചെയ്തതായി പോലീസ് അറിയിച്ചു.

കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow