പൊയിനാച്ചിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു; ബസ് കാത്തുനിന്നവർക്കും യാത്രികർക്കും പരിക്ക്
കാസർകോട്: പൊയിനാച്ചി ബട്ടത്തൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച ശേഷം റോഡരികിൽ ബസ് കാത്തുനിന്നവരിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ബസ് കാത്തുനിന്നവർക്കും കാറിലുണ്ടായിരുന്ന യാത്രികർക്കും പരിക്കേറ്റു.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കാസർകോട്ടുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് മറ്റൊരു അപകടം നടന്നിരുന്നു. തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ആവശ്യമായ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
What's Your Reaction?