പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനം നൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

May 11, 2026 - 11:36
 0
പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനം നൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

കാസർകോട്: വിവാഹം നിശ്ചയിച്ച യുവാവിന്റെ അപ്രതീക്ഷിത മരണത്തിന്റെ വേദന സഹിക്കാനാകാതെ യുവതി ജീവനൊടുക്കി. പ്രഫുല്ല (26) ആണ് മരിച്ചത്. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകളാണ്.

ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾ പോയ സമയത്തായിരുന്നു സംഭവം. വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പ്രഫുല്ലയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തമിഴ്നാട് സ്വദേശിയായ മണിയുമായി നാല് മാസം മുമ്പാണ് പ്രഫുല്ലയുടെ വിവാഹനിശ്ചയം നടന്നത്. ഏതാനും മാസങ്ങൾക്കുശേഷം വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഒരു മാസം മുമ്പുണ്ടായ ഇരുചക്രവാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി ചികിത്സയ്ക്കിടെ മരണപ്പെട്ടു.

യുവാവിന്റെ മരണത്തിന് ശേഷം പ്രഫുല്ല കടുത്ത മാനസിക വേദനയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മണിയുടെ വേർപാട് താങ്ങാനാകുന്നില്ലെന്നും, തന്റെ മൃതദേഹം മണിയെ സംസ്കരിച്ച സ്ഥലത്ത് തന്നെ സംസ്കരിക്കണമെന്നുമാണ് കുറിപ്പിലുള്ളത്. മാതാവ്: ദേവി. സഹോദരങ്ങൾ: പ്രമോദ് കുമാർ, പ്രമോദിനി.

What's Your Reaction?

like

dislike

love

funny

angry

sad

wow