പ്രവാസത്തിന്റെ ഓർമ്മകളുമായി കാസർകോടൻ കൂട്ടായ്മ "ക്യൂട്ടിക്ക് സംഗമം" സംഘടിപ്പിച്ചു
കാസർകോട്: വിദേശത്തും നാട്ടിലും ഒരുപോലെ സ്നേഹത്തിന്റെ പാലം തീർത്ത ഖത്തറിലെ കാസർകോടൻ കൂട്ടായ്മയായ ‘ക്യൂട്ടിക്ക്’ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മേൽപറമ്പ് ന്യൂ ഗോൾഡൻ ബേക്കറി ഓഡിറ്റോറിയത്തിൽ ‘ക്യൂട്ടിക്ക് സംഗമം’ സംഘടിപ്പിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയെത്തിയവരും ഇപ്പോഴും ഖത്തറിൽ തുടരുന്നവരും ഒരേ വേദിയിൽ ഒത്തുചേർന്നപ്പോൾ പഴയകാല ഓർമകളും സൗഹൃദങ്ങളും പങ്കുവെച്ച് സംഗമം ഹൃദ്യമായ അനുഭവമായി.
മാനേജിംഗ് ഡയറക്ടർ ലുക്ക്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ആദം കുഞ്ഞി സ്വാഗതം പറഞ്ഞു. മഹമ്മൂദ് പി.എ, ബഷീർ സ്രങ്ക്, സത്താർ മദീന, ശംസുദ്ധീൻ കോളിയാട്, ഷാഫി മാടന്നൂർ, ഹാരിസ് ഏരിയാൽ എന്നിവർ ആശംസകൾ നേർന്നു. ബഷീർ കെ.എഫ്.സി നന്ദി രേഖപ്പെടുത്തി.
What's Your Reaction?